ഗുരുഗ്രാം (ഹരിയാന): ഈ വർഷം ആരംഭിച്ച് 20 ദിവസത്തെ കണക്ക് പ്രകാരം 60 സൈബർ പരാതികൾ ലഭിച്ചതായി ഗുരുഗ്രാം പൊലീസ്. മറ്റുള്ളവരുടെ നിർദേശപ്രകാരം മൊബൈലിൽ ആവശ്യമില്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അരുതെന്ന് പൊലീസ് നിർദേശം നൽകി. സൈബർ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുന്നതിനാലാണ് പ്രത്യേക നിർദേശങ്ങൾ.
വിവിധ ഐടി കമ്പനികൾ തങ്ങളുടെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ വിദൂര ആക്‌സസ് ചെയ്യുന്നതിനായി എനിഡസ്‌ക് (Anydesk), ടീം വ്യൂവർ, ടെക്‌സ്പോർട് തുടങ്ങി നിരവധി ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ആപ്പുകൾ ഐടി ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നൽകുന്നു. എന്നാൽ സൈബർ കുറ്റവാളികൾ ഇത്തരം ആപ്പുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ഡിസിപി ഉപാസന പറഞ്ഞു. ജനുവരി 1 മുതൽ 20 വരെ ദിവസങ്ങളിലെ കണക്ക് പ്രകാരമാണ് 60 പരാതികൾ ലഭിച്ചിരിക്കുന്നത്.
Also read:ഐടി ഉദ്യോഗസ്ഥയില്‍ നിന്ന് ആറ് മണിക്കൂര്‍ കൊണ്ട് 18 ലക്ഷം തട്ടിയെടുത്ത് സൈബര്‍ കുറ്റവാളികള്‍
ഫിഷിങ്:ലിങ്ക്ഡിൻ ആപ്പ്, ഫേസ്ബുക്ക് തുടങ്ങി വിവിധ സോഷ്യൽമീഡിയ സൈറ്റുകൾ ഉപയോഗിച്ചാണ് സൈബർ കുറ്റവാളികൾ ഇരയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദ്യം ശേഖരിക്കുന്നത്. പിന്നെ കെവൈസി അപ്പ്ഡേറ്റ്, വൈദ്യുതി ബിൽ അപ്പ്‌ഡേറ്റ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ അപ്പ്ഡേറ്റ്, ആധാർ കാർഡ് അപ്പ്ഡേറ്റ് തുടങ്ങിയവയുടെ പേരിൽ സാങ്കേതിക പിന്തുണ നൽകി ഇരയെ വിളിച്ച് അവരുടെ ഫോണിൽ ചില ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. ഇതിനെ ഫിഷിങ് എന്നാണ് അറിയപ്പെടുന്നത്.