മുംബൈ:വിവാഹം കഴിഞ്ഞ് 26 ദിവസം കഴിഞ്ഞിട്ടും ഇഷ്‌ടപ്പെടാനാകാത്ത ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍. മഹാരാഷ്‌ട്രയിലെ പോളച്ചിവാടിയിലാണ് സംഭവം. നിപ്പാണി നബേക സ്വദേശിയായ പാണ്ഡുരംഗാണ് കൊല്ലപ്പെട്ടത്.
പാണ്ഡുരംഗിന്‍റെ ഭാര്യ ശീതളാണ് അറസ്റ്റിലായത്. നവംബര്‍ ഏഴിനാണ് സംഭവം. രാത്രി ഉറങ്ങാനായി ഇരുവരും കിടപ്പ് മുറിയില്‍ പോയി. തുടര്‍ന്ന് അല്‍പസമയത്തിന് ശേഷം ശീതള്‍ തിരിച്ച് വന്ന് പാണ്ഡുരംഗിന് സുഖമില്ലെന്ന് ഭര്‍തൃമാതാവ് നിലാഭായ് രാജഭൗ ചവാനോട് പറഞ്ഞു. വിവരമറിഞ്ഞ അമ്മ മുറിയിലെത്തി നോക്കിയപ്പോള്‍ പാണ്ഡുരംഗ് മരിച്ചിരുന്നു.