ആലപ്പുഴ: ഗുണ്ടാനേതാവും നിരവധി കേസുകളിൽ പ്രതിയുമായ പുന്നമട അഭിലാഷ് (42) അടിയേറ്റു കൊല്ലപ്പെട്ടു. ഇന്നു പുലർച്ചെ 12.15ന് കൈനകരി തേവർകാട് വെള്ളാമത്ര റോഡിന് സമീപം ഭാര്യവീടായ കുന്നുതറയിൽ വച്ചാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. അഭിലാഷിന്‍റെ സംഘത്തിലെ മുൻ അംഗവും ഒട്ടേറെ കേസുകളിൽ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാൾ വീടു കയറി ആക്രമിക്കുകയായിരുന്നെന്ന് നെടുമുടി പൊലീസ് പറഞ്ഞു.
ആലപ്പുഴയിൽ ഗുണ്ടാ നേതാവിനെ വീട്ടിൽ കയറി അടിച്ചുകൊന്നു - പുന്നമട അഭിലാഷ്
പുന്നമട അഭിലാഷാണ് കൊല്ലപ്പെട്ടത്.
ആലപ്പുഴയിൽ ഗുണ്ടാ നേതാവിനെ വീട്ടിൽ കയറി അടിച്ചുകൊന്നു
ഗുരുതര പരിക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തിയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രയിലെത്തി ഏതാനും സമയത്തിനകം അഭിലാഷ് മരിച്ചു. നെടുമുടി, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിൽ രണ്ട് കൊലപാതകക്കേസുകളിൽ പ്രതിയാണ് അഭിലാഷ്. പുളിങ്കുന്ന്, നെടുമുടി, ആലപ്പുഴ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലായി ഇരുപത്തഞ്ചോളം കേസുകളുണ്ട്. കൈനകരിയിൽ, അനിയൻ എന്നയാളെ കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ കഴിഞ്ഞു നിൽക്കുകയായിരുന്നു അഭിലാഷ്.