എറണാകുളം:നെടുമ്പാശ്ശേരി വിമാനതാവളത്തിൽ മദ്യകുപ്പിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കസ്‌റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരനാണ് ബ്ലാക്ക് ലേബൽ എന്ന മദ്യത്തിന്‍റെ കുപ്പിയോട് ചേർത്ത് 591 ഗ്രാം സ്വർണം പേസ്‌റ്റ് രൂപത്തിലാക്കി വളരെ വിദഗ്‌ധമായി ഒളിപ്പിച്ചത്.
മദ്യ കുപ്പിയിൽ ഒളിപ്പിച്ചു കടത്തിയ 23 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി - kerala latest news
സ്വര്‍ണം പേസ്‌റ്റ് രൂപത്തിലാക്കി ഗ്രേ കളർ പാക്കറ്റിൽ ഒളിപ്പിച്ച് മദ്യക്കുപ്പിയില്‍ ഒട്ടിച്ചാണ് കൊണ്ടുവന്നത്
മദ്യകുപ്പിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
പ്രതിയുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മദ്യ പായ്ക്കറ്റ് തുറക്കുമ്പോൾ മദ്യക്കുപ്പി മാത്രമാണെന്ന് തോന്നുന്ന വിധം ഗ്രേ കളർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വിവിധ രൂപങ്ങളിൽ സ്വർണകടത്ത് നടക്കുന്നതിനാൽ പ്രത്യേക നിരീക്ഷണം ശക്തമാക്കിയതിനാലാണ് ഇത് കണ്ടെത്താൻ കഴിഞ്ഞത്.
Last Updated : Nov 10, 2022, 6:09 PM IST