എറണാകുളം: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 40 ലക്ഷം രൂപ വിലമതിക്കുന്ന 805.62 ഗ്രാം സ്വർണം പിടികൂടി. അബുദാബിയിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയായ റിഷാദാണ് കസ്റ്റംസിന്‍റെ പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ നാല് കാപ്‌സ്യൂൾ രൂപത്തിലുള്ള സ്വർണമാണ് പിടികൂടിയത്.
കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് തുടർച്ചയായ മൂന്നാം ദിനവും സ്വർണം പിടികൂടി
പാലക്കാട് സ്വദേശിയായ റിഷാദിൽ നിന്നാണ് 40 ലക്ഷം രൂപ വിലമതിക്കുന്ന 805.62 ഗ്രാം സ്വർണം പിടികൂടിയത്.
ഇന്നലെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മറ്റ് രണ്ട് വനിത യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. 54 ലക്ഷം രൂപ വിലമതിക്കുന്ന 1062.89 ഗ്രാം സ്വർണമാണ് രണ്ട് വനിതകളിൽ നിന്നായി കസ്റ്റംസ് പിടികൂടിയത്. രണ്ട് സ്‌ത്രീകളിൽ ഒരാൾ ഇറ്റലിയിൽ നിന്ന് ദോഹ വഴി ഖത്തർ എയർവേയ്‌സ് വിമാനത്തിലും മറ്റൊരാൾ റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലുമാണ് കൊച്ചിയിലെത്തിയത്.
ഫെബ്രുവരി 8നും വിമാനത്താവളത്തിൽ നിന്ന് 26 ലക്ഷം രൂപ വിലമതിക്കുന്ന 499.90 ഗ്രാം സ്വർണം പിടികൂടിയിരുന്നു. ദുബായിൽ നിന്ന് ഇവിടെയെത്തിയ തൃശൂർ സ്വദേശിയുടെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്.