കാസര്‍കോട്:സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റയാളില്‍ നിന്നും നാട്ടുകാര്‍ കഞ്ചാവ് പിടികൂടി. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി മുഹമ്മദിന്‍റെ പക്കല്‍ നിന്നാണ് അഞ്ച് കിലോ കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്‌തു.
സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു, യാത്രികനില്‍ നിന്ന് നാട്ടുകാര്‍ കഞ്ചാവ് പിടികൂടി
കാസര്‍കോട് ചേറ്റുകുണ്ടില്‍ വച്ചാണ് സ്‌കൂട്ടര്‍ യാത്രികനായ മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളെ രക്ഷിക്കാനായി ഓടിക്കൂടിയ നാട്ടുകാരാണ് സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ കഞ്ചാവ് കണ്ടെത്തിയത്.
സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു, യാത്രികനില്‍ നിന്ന് നാട്ടുകാര്‍ കഞ്ചാവ് പിടികൂടി
രാവിലെ ചേറ്റുകുണ്ടില്‍ വച്ചാണ് അഹമ്മദ് സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ സ്ഥലത്തേക്ക് ഓടികൂടി. ഇതിനിടെയാണ് വാഹനത്തില്‍ നിന്ന് തെറിച്ചുവീണ കഞ്ചാവ് നാട്ടുകാര്‍ കണ്ടത്.
നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. കണ്ണൂരിലുള്ള സുഹൃത്തിന് നല്‍കാന്‍ വേണ്ടി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. അപകടത്തില്‍ പരിക്കേറ്റ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.