പാലക്കാട്: നാല് കിലോ കഞ്ചാവുമായി കാസർകോട് സ്വദേശി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റ് ചെയ്‌തു. പാലാവയൽ വലിയ വീട്ടിൽ വി ആർ ജിഷ്‌ണുവാണ് പിടിയിലായത്. പാലക്കാട് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സർക്കിളും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
വിശാഖപട്ടണത്തിൽ നിന്നും കാസർകോട്ടേക്ക് കഞ്ചാവ് കടത്തുകയായിരുന്നു ഇയാളെന്ന് ആർപിഎഫ് അറിയിച്ചു. ആലപ്പുഴ ധൻബാദ് എക്‌സ്‌പ്രസിൽ പാലക്കാട് വന്നിറങ്ങിയ ജിഷ്‌ണു മറ്റൊരു ട്രെയിനിൽ കയറി കാസർകോട്ടേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് നാലുലക്ഷത്തോളം രൂപ വില വരുമെന്ന് ആർപിഎഫ് അറിയിച്ചു.