കേരളം

kerala

ETV Bharat / crime

മലയിൻകീഴ് കൊലപാതകം : സുഹൃത്തുകൾ അറസ്‌റ്റിൽ - ബിനു

മലയിൻകീഴ് കരിപ്പൂരിൽ ഷംനാദ് എന്ന യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്.

മലയിൻകീഴ്  Friends arrested for murder  മലയിൻകീഴ് കൊലപാതകം സുഹൃത്തുകൾ അറസ്‌റ്റിൽ  തിരുവനന്തപുരം  തിരുവനന്തപുരം വാർത്തകൾ  ബിനു  മദ്യപാനം
മലയിൻകീഴ് കൊലപാതകം സുഹൃത്തുകൾ അറസ്‌റ്റിൽ

By

Published : Apr 19, 2021, 10:37 PM IST

തിരുവനന്തപുരം: മലയിൻകീഴ് കരിപ്പൂരിൽ ഷംനാദ് എന്ന യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്തുക്കളായ മൂന്ന് പേർ പിടിയിൽ. വലിയവിള സ്വദേശി, മണിച്ചൻ എന്നുവിളിക്കുന്ന വിഷ്ണു രൂപ്, തിരുവനന്തപുരം സ്വദേശി കുക്കു എന്ന് വിളിക്കുന്ന രഞ്ജിത്ത്, മലയിൻകീഴ് കരിപ്പൂർ സ്വദേശി ബിനു എന്നിവരാണ് പിടിയിലായത്.

ബിനുവിന്‍റെ വീട്ടിൽ വച്ച് നടന്ന മദ്യപാനത്തിന് ഇടയിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. വിഷ്ണു രൂപാണ് കത്തികൊണ്ട് ഷംനാദിനെ കുത്തിയതെന്ന് മലയിൻകീഴ് പൊലീസ് പറയുന്നു. നാലുപേരും കാറ്ററിങ് തൊഴിലാളികളാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ . പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

ABOUT THE AUTHOR

...view details