ഫിറോസാബാദ്:നിരന്തരം ശല്യപ്പെടുത്തിയആളെ തല്ലിക്കൊന്ന കേസില്‍ നാല് സഹോദരിമാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. യുപിയിലെ ഫിറോസാബാദ് ജില്ലയിലെ ഖേഡ ഗ്രാമത്തിലാണ് സംഭവം. രാം ഗോപാല്‍ ബഗേല്‍ എന്നയാളെയാണ് സഹോദരിമാരും ഇവരുടെ പുരുഷന്‍മാരായ ബന്ധുക്കളും ചേര്‍ന്ന് തല്ലിക്കൊന്നത്.
ശല്യം ചെയ്‌തതിന് യുവാവിനെ തല്ലികൊന്ന നാല് സഹോദരിമാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു - യുവാവിനെ തല്ലികൊന്നത്
സഹോദരിമാരും ഇവരുടെ പുരുഷന്‍മാരായ ബന്ധുക്കളും ചേര്‍ന്നാണ് യുവാവിനെ തല്ലികൊന്നത്. സംഭവത്തില്‍ മൂന്ന് പേരെ കൂടി പിടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ കൂടി പിടികൂടാന്‍ ഉണ്ടെന്ന് ഫിറോസ്‌ബാദ് എസ്‌പി അഖിലേഷ് നരയിന്‍ മാധ്യമങ്ങളോട് പറഞ്ഞു. അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ബഗേലിന്‍റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സഹോദരിമാരും കുടുംബവും ചേര്‍ന്ന് രാം ഗോപാലിനെ മര്‍ദിക്കുന്നതിന്‍റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. രാംഗോപാലിന്‍റെ ഭാഗത്ത് നിന്ന് ചില അനൗചിത്യമായ പെരുമാറ്റം ഉണ്ടായെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളുടെ വീടിന് മുന്നില്‍ ഒരു കട്ടിലിട്ട് രാം ഗോപാല്‍ കിടക്കാന്‍ തുടങ്ങിയതാണ് പെണ്‍കുട്ടികളേയും കുടുംബത്തേയും കൂടുതല്‍ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് രാം ഗോപാലിനെ ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു.