കൊല്ലം: കൊട്ടാരക്കരയിൽ വ്യാജ ചാരായ നിർമിച്ച് വിതരണവും നടത്തി വന്നിരുന്ന നാല് പേരെ പൊലീസ് പിടികൂടി. പനവേലി ഇരണൂർ സ്വദേശികളായ വാവ എന്ന് വിളിക്കുന്ന സതീഷ്(37),രാജേഷ്(32),ബിനുകുമാർ(45),ബേബി(51) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്.വ്യാജ ചാരായം സൂക്ഷിച്ചിരുന്ന കെ.എൽ-24.എസ്-7177 നമ്പർ ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു. പ്രതികളിൽ നിന്നും 2.5 ലിറ്റർ വ്യാജ ചാരായവും കണ്ടെടുത്തു.
കൊട്ടാരക്കരയിൽ വ്യാജ ചാരായവുമായി നാലുപേർ പിടിയിൽ
കൊട്ടാരക്കര പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തലാണ് പ്രതികൾ പിടിയിലാകുന്നത്.
കൊട്ടാരക്കരയിൽ വ്യാജ ചാരായവുമായി നാലുപേർ പിടിയിൽ
Also Read:വേലിയേറ്റം ശക്തി പ്രാപിച്ചു; മൺറോ തുരുത്തിൽ പ്രളയസമാനം
ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യവില്പന സർക്കാർ നിരോധിച്ചതോടെയാണ് വ്യാജ മദ്യ നിർമാണം ജില്ലയിൽ വ്യാപകമായി നടക്കുന്നത്. രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.കൊട്ടാരക്കര സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.