കോട്ടയം: കോട്ടയം പള്ളിക്കത്തോട്ടിൽ ഒട്ടുപാൽ മോഷണ കേസിൽ നാലുപേര്‍ പിടിയില്‍. ആനിക്കാട് സ്വദേശികളായ അമൽ ബാബു, ബിനിൽ ജി കൃഷ്‌ണ, അകലക്കുന്നം സ്വദേശികളായ രാജീവ് രാജൻ, നിഖിൽ അനിൽകുമാർ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മോഷ്‌ടിച്ച ഒട്ടുപാല്‍ കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്‍റെ പിടിയിലാവുകയായിരുന്നു.
ഒട്ടുപാൽ മോഷണം: കോട്ടയത്ത് നാല് യുവാക്കൾ പിടിയിൽ - ഒട്ടുപാൽ മോഷണം അറസ്റ്റ്
മോഷ്‌ടിച്ച ഒട്ടുപാല്‍ കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാക്കൾ പൊലീസിന്‍റെ പിടിയിലായത്
കഴിഞ്ഞ ദിവസം പുലർച്ചെ ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘം തറകുന്നു ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് കൈ കാണിക്കുകയും ഇവർ നിർത്താതെ പോകുകയുമായിരുന്നു. തുടർന്ന് ഇവരെ പിന്തുടർന്ന പൊലീസ് പെരുംകുളം ഭാഗത്ത് വച്ച് കാർ തടഞ്ഞപ്പോൾ പ്രതികൾ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടി. ഇവരില്‍ മൂന്നുപേരെ പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടി.
ഓടി രക്ഷപ്പെട്ട നിഖില്‍ അനിൽകുമാറിനെ പിന്നീട് പൊലീസ് ഇയാളുടെ വീട്ടിൽ നിന്നും അറസ്‌റ്റ് ചെയ്‌തു. ഇവർ സഞ്ചരിച്ച കാറിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ 40 കിലോയോളം ഒട്ടുപാൽ കണ്ടെത്തി. ഇത് കാഞ്ഞിരമറ്റം മൂഴയിൽ ക്ഷേത്രത്തിന് സമീപമുള്ള ഒരു വീട്ടിൽ നിന്നും മോഷ്‌ടിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.