കൊല്ലം: തെന്മല സെന്തുരുണി വന്യജീവി സാങ്കേതത്തിൽ 30 ലക്ഷത്തിൽ അധികം രൂപയുടെ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവ്. 15 സീറ്റ് ബോട്ട് വാങ്ങാതെ ബോട്ട് കിട്ടിയതായി രേഖകൾ ഉണ്ടാക്കിയാണ് വനം വകുപ്പിലെയും സിഡ്കോയിലെയും ഉദ്യോഗസ്ഥർ സാമ്പത്തിക ക്രമക്കേട് നടത്തിയത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം സ്‌പെഷ്യൽ ജഡ്‌ജ് ആൻഡ് എൻക്വയറി കമ്മിഷണർ ജി.ഗോപകുമാർ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് ഉത്തരവ് നൽകി.
ബോട്ട് വാങ്ങിയതില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; കേസ് എടുക്കാൻ വിജിലൻസ് കോടതി ഉത്തരവ് - തിരുവനന്തപുരം വിജിലൻസ് യൂണിറ്റ്
സെന്തുരുണി മുൻ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്‌മി, സിഡ്കോ മുൻ എംഡി സജി ബഷീർ, ബോട്ട് വിതരണ കമ്പനിയായ നോട്ടിക്കൽ ലൈൻസ് ഉടമ കൃഷ്‌ണകുമാർ എന്നിവർക്കെതിരെ ബിജെപി നേതാവ് ആർ.എസ് രാജീവ് നൽകിയ പരാതിയിലാണ് വിജിലൻസ് കോടതി ഉത്തരവ്.
വനം വകുപ്പിലെ ബോട്ട് വാങ്ങലിൽ അഴിമതി; 30 ലക്ഷത്തിൽ അധികം രൂപയുടെ ക്രമക്കേട്; കേസ് എടുക്കാൻ വിജിലൻസ് കോടതിയുടെ ഉത്തരവ്
സെന്തുരുണി മുൻ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്‌മി, സിഡ്കോ മുൻ എംഡി സജി ബഷീർ, ബോട്ട് വിതരണ കമ്പനിയായ നോട്ടിക്കൽ ലൈൻസ് ഉടമ കൃഷ്‌ണകുമാർ എന്നിവർക്കെതിരെ ബിജെപി നേതാവ് ആർ.എസ് രാജീവ് നൽകിയ പരാതിയിലാണ് വിജിലൻസ് കോടതി ഉത്തരവ്. പരാതിക്കാരന് വേണ്ടി അഡ്വ.എസ്.എം രാജീവ് വിജിലൻസ് കോടതിയിൽ ഹാജരായി.
Also read: കൊല്ലത്ത് സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 326 ചാക്ക് റേഷനരി പിടികൂടി