തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷി വിസ്‌താരം പൂര്‍ത്തിയായി. 104 സാക്ഷികളുള്ള കേസില്‍ 30 പേരെയാണ് വിസ്‌തരിച്ചത്. 28 സാക്ഷികള്‍ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോള്‍ രണ്ടുപേര്‍ കൂറുമാറിയിരുന്നു.
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ് : സാക്ഷി വിസ്‌താരം പൂര്‍ത്തിയായി - latest news in Thiruvanathapuram
2018 മാര്‍ച്ചില്‍ കോവളത്ത് വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ സാക്ഷി വിസ്‌താരം പൂര്‍ത്തിയായി
തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസി.കെമിക്കൽ എക്‌സാമിനർ അശോക് കുമാർ, സ്വതന്ത്ര സാക്ഷി എന്നിവരാണ് കൂറുമാറിയിരുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതിയിലാണ് കേസിന്‍റെ വിചാരണ.
104ൽ പരം സാക്ഷികൾ കുറ്റപത്രത്തിൽ ഉണ്ടായിരുന്നുവെങ്കിലും പ്രോസിക്യൂഷന്‍ 30 പേരെയാണ് വിസ്‌തരിച്ചത്. 2018 മാർച്ച് 14ന് കോവളത്ത് വിനോദ യാത്രക്കെത്തിയ വിദേശ വനിതയെ ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന കുറ്റിക്കാട്ടില്‍ കൊണ്ട് പോയി ലഹരി വസ്‌തുക്കള്‍ നല്‍കി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതാണ് കേസ്. ഉദയൻ,ഉമേഷ് എന്നിവരാണ് കേസിലെ പ്രതികള്‍.