ശ്രീനഗർ: ജമ്മുകശ്‌മീരിൽ ആദ്യത്തെ 'പെർഫ്യൂം ഐഇഡി' കണ്ടെടുത്തു. ജനുവരി 21 ന് ജമ്മുവിലെ നർവാൾ മേഖലയിൽ നടന്ന ഇരട്ട സ്‌ഫോടനങ്ങളിൽ ഉൾപ്പെട്ടയാളാണെന്ന് കരുതപ്പെടുന്ന തീവ്രവാദിയിൽ നിന്നാണ് ഐഇഡി കണ്ടെടുത്തത്. കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആരിഫിനെ അറസ്‌റ്റ് ചെയ്‌തതായി ജമ്മുകാശ്‌മീർ ഡിജിപി ദിൽബഗ് സിങ് പറഞ്ഞു.
ആരെങ്കിലും അമർത്താനോ തുറക്കാനോ ശ്രമിച്ചാൽ പൊട്ടിത്തെറിക്കുന്നതാണ് പെർഫ്യൂം ഐഇഡി. മൂന്ന് ഐഇഡികളാണ് ആരിഫിന്‍റെ കയ്യിലുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണമാണ് മർവാൾ മേഖലയിൽ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.