പാലക്കാട്:അശ്ലീല വീഡിയോ നവ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്താതിരിക്കാൻ കുറ്റിക്കാട്ടൂര്‍ സ്വദേശി പണം ആവശ്യപ്പെട്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ. ആലത്തൂർ പൊലീസിൽ പരാതി നൽകി. ഫിറോസിന്‍റെ സ്വകാര്യ വീഡിയോകളുടെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അശ്ലീല വീഡിയോ ദൃശ്യങ്ങൾ പരസ്യപ്പെടുത്താതിരിക്കാൻ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
അശ്ലീല വീഡിയോ പരസ്യപ്പെടുത്താതെയിരിക്കാൻ ആവശ്യപ്പെട്ടത് രണ്ട് കോടി; പരാതി നൽകി ഫിറോസ് കുന്നംപറമ്പിൽ - നവ മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫിറോസ് കുന്നംപറമ്പിൽ
ജനുവരി നാലിന് സ്വകാര്യ വീഡിയോ സംഭാഷണത്തിന്‍റെ ചെറു ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഭീഷണിപ്പെടുത്തിയാള്‍ക്കെതിരെ ഫിറോസ് കുന്നംപറമ്പിൽ ആലത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ALSO READ ഗവർണർ കാര്യങ്ങള്‍ വ്യക്തമാക്കണം, ചാൻസലറായി പ്രവർത്തിച്ചാൽ ഒപ്പമുണ്ടാകും: വിഡി സതീശൻ