തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. ഒറ്റപാലം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ രവി ശങ്കറിനെതിരെയാണ് കേസ്. സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഷെയർമാർക്കറ്റുകളിൽ രജിസ്റ്റർ ചെയ്യാനെന്ന പേരിൽ ഒരു കോടിയോളം രൂപ ഇയാൾ പിരിച്ചെടുത്തുവെന്നാണ് പരാതി. നെടുമങ്ങാട്, പാങ്ങോട് സ്‌റ്റേഷനുകളിലാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചത്.
സാമ്പത്തിക തട്ടിപ്പ്; ഒറ്റപ്പാലം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി - സാമ്പത്തിക തട്ടിപ്പ്
നാട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഷെയർമാർക്കറ്റുകളിൽ രജിസ്റ്റർ ചെയ്യാനെന്ന പേരിൽ ഒരു കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ഒറ്റപാലം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ രവി ശങ്കറിനെതിരെയാണ് കേസ്
സാമ്പത്തിക തട്ടിപ്പ്; ഒറ്റപ്പാലം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി
പണം നൽകിയവർക്ക് തുടക്കത്തിൽ ലാഭവിഹിതം നൽകിയെങ്കിലും പിന്നീട് തുകയോ പലിശയോ നൽകിയില്ലെന്നാണ് പരാതി. മെഡിക്കൽ അവധിയിൽ പോയ ശേഷം ഇയാളെ കണ്ടെത്തിയിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ രവി ശങ്കറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
Also read:വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് കബളിപ്പിച്ചു; ലക്ഷങ്ങള്‍ തട്ടിയ മുഖ്യപ്രതി അടൂരില്‍ പിടിയില്‍