പാലക്കാട്:പ്രമേഹ രോഗിയായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്‌തു. പാലക്കാട് നെന്മാറ വിത്തനശ്ശേരിയിലാണ് ദാരുണ സംഭവം. വിത്തനശ്ശേരി സ്വദേശി ബാലകൃഷ്‌ണനാണ് മകൻ മുകുന്ദനെ കഴുത്തറുത്ത് കൊന്നതിനുശേഷം തൂങ്ങി മരിച്ചത്.
അച്ഛനും, മകനും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ബാലകൃഷ്‌ണന്‍റെ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരിച്ചു. ബാലകൃഷ്‌ണന്‍റെ മറ്റൊരു മകനും മരുമകളും വീടിന് അടുത്താണ് താമസം. മരുമകൾ രാവിലെ ചായ നൽകാൻ വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.