ഭാരത്പുര്‍ (രാജസ്ഥാന്‍):ഇതരമതസ്ഥനെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ മകളെ പിതാവ് ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. രാജസ്ഥാനിലെ സഹ്യോഗ് നഗറിലാണ് സംഭവം. കൊലപാതക ശ്രമത്തിന് പിന്നാലെ പ്രതിയായ പിതാവ് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുകയായിരുന്നു.
ഇതരമതസ്ഥനെ വിവാഹം കഴിച്ചത് ചൊടിപ്പിച്ചു, ഗര്‍ഭിണിയായ മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച് പിതാവ് - ഭാരത്പുര്‍
മകളും ഭര്‍ത്താവും സഞ്ചരിച്ച ബൈക്കില്‍ പിതാവ് ഓടിച്ച ഓട്ടോറിക്ഷ ഇടിപ്പിക്കുകയായിരുന്നു
നമക് കത്ര ഏരിയയിലെ മാലി മൊഹല്ല സ്വദേശിയായ നഗ്മ ഖാന്‍ എന്ന യുവതിയെയാണ് പിതാവ് ഇസ്‌ലാം ഖാന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നാടന്‍ തോക്കും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് തങ്ങളെ കൊലപ്പെടുത്താനായിരുന്നു പിതാവിന്‍റെ ശ്രമമെന്ന് മകളായ നഗ്മ ആരോപിച്ചു.
നഗ്മയും ഭര്‍ത്താവും ആശുപത്രിയില്‍ പോയി തിരികെ വരും വഴിയാണ് അപകടം. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയത് മുതല്‍ ഇസ്ലാം ഖാന്‍ തങ്ങളെ പിന്തുടര്‍ന്നിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ പിതാവിനെതിരെ കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.