കോട്ടയം: വൈക്കത്ത് പിതാവിനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം അയ്യർകുളങ്ങര മൂത്തേടത്ത് ജോർജ് ജോസഫ് (റിട്ട. എയർഫോഴ്‌സ് 74), ഭിന്നശേഷിക്കാരിയായ മകൾ ജിൻസി (36) എന്നിവരാണ് മരിച്ചത്. ജോർജ് ജോസഫിനെ വീടിന് പിറകിലെ വിറക് പുരയിലും ജിൻസിയെ കിടപ്പ് മുറിയിലെ കട്ടിലിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അയല്‍വാസിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ഏതാനും ദിവസമായി പനി ബാധിച്ച ജിൻസി അവശനിലയിലായിരുന്നു. അഞ്ച് വർഷം മുമ്പ് മാതാവ് ലീലാമ്മ മരിച്ചതിനെ തുടർന്ന് ജിൻസിയെ പരിചരിച്ചിരുന്നത് പിതാവ് ജോർജ് ജോസഫായിരുന്നു.