ചാമരാജനഗർ:വ്യാജ ആർടി-പിസിആർ റിപ്പോർട്ട് നൽകി ചാമരാജനഗർ ജില്ല വഴി കർണാടകയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച കേരളത്തിൽ നിന്നുള്ള നാല് പേർക്കെതിരെ കർണാടക പൊലീസ് കേസെടുത്തു.
ചൊവ്വാഴ്‌ച കേരള അതിർത്തിയോട് ചേർന്ന ബന്ദിപ്പൂർ കടുവ സങ്കേതത്തിന് സമീപത്തെ മൂലെഹോൾ ചെക്ക്‌പോസ്റ്റിലാണ് പ്രതികൾ വ്യാജ കൊവിഡ് പരിശോധനാ റിപ്പോർട്ടുകൾ ഹാജരാക്കിയത്. പ്രതികൾക്കെതിരെ ഗുണ്ടല്‍പേട്ട് പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. കോഴിക്കോട് സ്വദേശികളായ വിജയ്, ജയപ്രകാശ്, സന്തോഷ്, വിജയൻ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.