കേരളം

kerala

ETV Bharat / crime

മലപ്പുറത്ത് ലക്ഷത്തിൽ പരം രൂപയുടെ വ്യാജ നോട്ടുകള്‍ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ - 500 രൂപ

മലപ്പുറം മേലാക്കത്ത് ലക്ഷത്തിൽ പരം രൂപയുടെ വ്യാജ നോട്ടുകള്‍ കവറിൽ കത്തിച്ച് തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Fake notes  Malappuram  Melakkath  drainage  വ്യാജ നോട്ടുകള്‍  വ്യാജ നോട്ടുകള്‍ തോട്ടിൽ  തോട്ടിൽ ഉപേക്ഷിച്ച നിലയിൽ  മേലാക്കത്ത്  മലപ്പുറം  മഞ്ചേരി  500 രൂപ  രൂപ
മലപ്പുറത്ത് ലക്ഷത്തിൽ പരം രൂപയുടെ വ്യാജ നോട്ടുകള്‍ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ

By

Published : Nov 5, 2022, 6:21 PM IST

Updated : Nov 5, 2022, 7:28 PM IST

മലപ്പുറം: വ്യാജ നോട്ടുകൾ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മേലാക്കത്താണ് വ്യാജനോട്ടുകള്‍ കവറിൽ കത്തിച്ച് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തോടിനരികിലൂടെ നടന്ന് പോവുകയായിരുന്ന സ്‌ത്രീയാണ് വെള്ളത്തിലെ ചളിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ നോട്ടുകൾ കണ്ടത്.

മലപ്പുറത്ത് ലക്ഷത്തിൽ പരം രൂപയുടെ വ്യാജ നോട്ടുകള്‍ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ

തുടര്‍ന്ന് മഞ്ചേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്‍റെ പരിശോധനയില്‍ 500 രൂപയുടെ 6AA223365 എന്ന സീരിയല്‍ നമ്പറിലുള്ള ഒരു ലക്ഷത്തിൽ പരം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്.

Last Updated : Nov 5, 2022, 7:28 PM IST

ABOUT THE AUTHOR

...view details