പത്തനംതിട്ട:എരുമേലിയില്‍ വ്യാജ ഡോക്ടർ പൊലീസ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ബാപ്പി മണ്ഡലാണ് (27) പിടിയിലായത്. ഇയാള്‍ എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് ഒമ്പത് മാസമായി വ്യാജ ചികിൽസ നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എരുമേലിയില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍ - വ്യാജ ഡോക്ടര്‍ പത്തനംതിട്ട എരുമേലിയില്‍ പിടിയില്‍
വ്യാജ ചികിത്സ നടത്തിയതിന് പശ്ചിമ ബംഗാൾ സ്വദേശി ബാപ്പി മണ്ഡലാണ് (27) പിടിയിലായത്.
![എരുമേലിയില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍ quack doctor held in Erumeli Pathanamthitta Westbengal resident arrested in Erumeli for quackery വ്യാജ ഡോക്ടര്‍ പത്തനംതിട്ട എരുമേലിയില്‍ പിടിയില്‍ ബംഗാള്‍ സ്വദേശി വ്യാജ ചികിത്സയ്ക്ക് പത്തനംതിട്ട എരുമേലിയില്‍ പിടിയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14056989-thumbnail-3x2-vy.jpg)
വ്യാജ ഡോക്ടര്‍ എരുമേലിയില്‍ പിടിയില്‍
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുകുട്ടന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എരുമേലി എസ്.എച്ച്.ഒ എം.മനോജിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ എം.എസ് അനീഷ്, ഷാബു മോൻ ജോസഫ്, സുരേഷ് ബാബു, ബ്രഹ്മദാസ്, എ.എസ്.ഐ അനിൽ കുമാർ, സി.പി.ഒ ഷാജി ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ALSO READ:മാന്‍ കൊമ്പും മാരകായുധങ്ങളുമായി തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍