കൊല്ലം: കരുനാഗപ്പള്ളിയിൽ റോഡരികില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു. പുതിയകാവ് ജംഗഷന് പടിഞ്ഞാറ് വൈദ്യുതി പോസ്റ്റിനു സമീപത്തുനിന്നാണ് 90 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. റോഡിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയവരെ കുറിച്ച് സൂചന ലഭിച്ചതായും എക്സൈസ് അധികൃതർ അറിയിച്ചു.
റോഡരികില്‍ നട്ട് വളര്‍ത്തിയ കഞ്ചാവ്ചെടി എക്സൈസ് കണ്ടെത്തി നശിപ്പിച്ചു - കരുനാഗപ്പള്ളി പുതിയകാവ് ജംഗഷന്‍
റോഡിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയവരെ കുറിച്ച് സൂചന ലഭിച്ചതായും എക്സൈസ് അധികൃതർ അറിയിച്ചു.
പൂക്കാന്‍ പാകമായ തരത്തിലുള്ള കഞ്ചാവുചെടിയാണ് എക്‌സൈസ് വിഭാഗം പിഴുതെടുത്തത്. കരുനാഗപ്പള്ളി എക്‌സൈസ് സിഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിളവെടുക്കാൻ പാകമായ കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് ചെടി റോഡിൽ നട്ട് വളർത്തിയവർ സ്ഥിരമായെത്തി ചെടി പരിപാലിക്കാറുണ്ടായിരുന്നെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം. റോഡരികിൽ കഞ്ചാവ് വിളയിച്ചെടുക്കാൻ ശ്രമിച്ചവരെ ഉടൻ പിടികൂടുമെന്നും എക്സൈസ് വ്യക്തമാക്കി.
Also Read: കൂട്ടിയിട്ടുകത്തിച്ചത് 2 ലക്ഷം കിലോ കഞ്ചാവ് ; 850 കോടിയുടേതെന്ന് പൊലീസ്