തിരുവനന്തപുരം:ലിഫ്റ്റില്‍ തലകുടുങ്ങി സാനിറ്ററി കടയിലെ ജീവനക്കാരന്‍ മരിച്ചു. നേമം സ്വദേശി സതീഷ് ആണ് മരിച്ചത്. തിരുവനന്തപുരം അമ്പലമുക്കിലെ സാനിറ്ററി ഉൽപ്പന്നങ്ങള്‍ വില്‍ക്കുന്ന എസ്‌കെപി ഷോറൂമിലെ കാര്‍ഗോ ലീഫ്റ്റില്‍ ഫ്രയിമുകള്‍ക്ക് ഇടയിൽ പെട്ടാണ് അപകടം ഉണ്ടായത്.
രാവിലെ പതിനൊന്നരയോടെയാണ് അത്യന്തം ദാരുണമായ സംഭവം നടന്നത്. 18 വര്‍ഷത്തോളമായി ഈ കടയിലെ ജീവനക്കാരനാണ് സതീഷ്. സതീഷും മറ്റൊരു ജീവനക്കാരനും ചേര്‍ന്നാണ് രാവിലെ ഷോറൂമിലെ മൂന്നാം നിലയില്‍ ചരക്ക് നീക്കിയിരുന്നത്. കടയില്‍ തിരക്കായപ്പോള്‍ കൂടെയുണ്ടായിരുന്നയാള്‍ താഴത്തെ നിലയിലേക്ക് പോയി. പിന്നീട് സതീഷിനെ അന്വേഷിച്ചെത്തിയ ജീവനക്കാരാണ് ഓപ്പണ്‍ ലിഫ്റ്റിലെ ഫ്രെയിമുകള്‍ക്കിടയില്‍ തല കുടുങ്ങിയ നിലയില്‍ സതീഷിനെ കണ്ടത്.