ജയ്‌പൂർ:രാജസ്ഥാനിലെ കബത്ബന്ധ ചക്കിൽ ആനക്കൊമ്പുകളുമായി മൂന്ന് പേർ പിടിയിൽ. പിതാ ബാസ് ബാരിക്ക്, ആനന്ദ മൊഹാകുദ്, അംബുജ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്(എസ്‌ടിഎഫ്) നടത്തിയ പരിശോധനയിലാണ് മൂന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്.
ആനക്കൊമ്പുകളുമായി മൂന്ന് പേർ പിടിയിൽ - Elephant tusks seized
രഹസ്യവിവരത്തെ തുടർന്ന് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്(എസ്‌ടിഎഫ്) നടത്തിയ പരിശോധനയിലാണ് മൂന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്.
ആനക്കൊമ്പുകളുമായി മൂന്ന് പേർ പിടിയിൽ
പ്രതികൾക്ക് ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിനാവശ്യമായ രേഖകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് മൂവരെയും അറസ്റ്റ് ചെയ്‌തത്. പിടിച്ചെടുത്ത കൊമ്പുകൾ രാസപരിശോധനയ്ക്കായി ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലേക്ക് അയക്കുമെന്ന് എസ്‌ടിഎഫ് അറിയിച്ചു.