കൊല്ലം:കൊല്ലം വാളത്തുങ്കലിൽ 19 കാരന് മദ്യപ സംഘത്തിന്‍റെ ക്രൂര മർദനം. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്‌ഠനാണ് മർദനമേറ്റത്. ചിപ്‌സ് ചോദിച്ചിട്ട് കൊടുക്കാത്തതിനാണ് ക്രൂരമർദനം.
മദ്യപിക്കാൻ ചിപ്‌സ് കൊടുത്തില്ല; കൊല്ലത്ത് 19കാരന് ക്രൂര മർദനം - വാളത്തുങ്കലിൽ മദ്യപ സംഘം
കൊല്ലം വാളത്തുങ്കലിൽ 19 കാരനെ അതിക്രൂരമായി മർദിച്ച് മദ്യപ സംഘം. പള്ളിമുക്ക് സ്വദേശി നീലകണ്‌ഠനാണ് ഗുരുതര പരിക്കേറ്റത്.
![മദ്യപിക്കാൻ ചിപ്‌സ് കൊടുത്തില്ല; കൊല്ലത്ത് 19കാരന് ക്രൂര മർദനം kollam valathungal attack drunk men attacked youth 19 year youth attacked by drunk men valathungal മദ്യപിക്കാൻ ലെയ്‌സ് കൊടുത്തില്ല കൊല്ലത്ത് 19കാരന് ക്രൂര മർദനം വാളത്തുങ്കലിൽ മദ്യപ സംഘം പള്ളിമുക്ക് സ്വദേശിയായ നീലകണ്‌ഠനെ മർദിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15999236-thumbnail-3x2-kollam.jpg)
മദ്യപിക്കാൻ ലെയ്‌സ് കൊടുത്തില്ല; കൊല്ലത്ത് 19കാരന് ക്രൂര മർദനം
മദ്യപിക്കാൻ ലെയ്‌സ് കൊടുത്തില്ല; കൊല്ലത്ത് 19കാരന് ക്രൂര മർദനം
നീലകണ്‌ഠനോടും സുഹൃത്തുക്കളോടും മദ്യപ സംഘം ചിപ്‌സ് ആവശ്യപ്പെടുകയായിരുന്നു. കൊടുക്കാതെ വന്നതോടെയാണ് അതിക്രൂരമായി മർദിച്ചത്. എട്ടംഗ സംഘമാണ് 19 കാരനെ തല്ലിച്ചതച്ചത്. ഗുരുതരമായി പരിക്കേറ്റ നീലകണ്‌ഠനെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ടു പരിചയമുള്ളവരാണ് തന്നെ മർദിച്ചതെന്ന് നീലകണ്‌ഠൻ പറഞ്ഞു. അതേസമയം കോഴിയെ മോഷ്‌ടിച്ചെന്ന് പറഞ്ഞായിരുന്നു മർദനമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു.
Last Updated : Aug 3, 2022, 12:42 PM IST