കാസർകോട് : റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും പൊലീസ് പരിശോധന കർശനമാക്കിയതോടെ കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്തി മാഫിയകൾ. പുതിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിൽ അടക്കം കൊറിയർ സർവീസ് സ്ഥാപനങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്. സംശയാസ്‌പദമായി കണ്ടാൽ പൊലീസിനെ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്.
മേൽവിലാസം കൃത്യമായി രേഖപ്പെടുത്തുമെങ്കിലും പേര് വ്യാജമായിരിക്കും. പിന്നീട് കൊറിയർ ഓഫിസിൽ വന്ന് ഉടമസ്ഥരെന്ന വ്യാജേന പാഴ്‌സല്‍ കൈപ്പറ്റും. ചില കൊറിയർ സർവീസുകൾ മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പ്രവർത്തിക്കുന്നതായും സൂചനയുണ്ട്.
മംഗലാപുരം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് എംഡിഎംഎ പോലുള്ള മയക്കുമരുന്ന് എത്തുന്നത്. ചെറിയ ഗാങ്ങുകളായാണ് ഇത്തരം മാഫിയകൾ കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇതേ തുടർന്ന് സ്പെഷ്യൽ സ്‌ക്വാഡുകൾക്ക് രൂപം നൽകി പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ALSO READ മുറിയടച്ച് വിവസ്‌ത്രയാക്കി നിരന്തരം മർദനം; നാലാം ക്ലാസുകാരിക്ക് ട്യൂഷൻ അധ്യാപികയുടെ ചൂരൽ പ്രയോഗം
കാസർകോട് ജില്ലയിൽ മാത്രം കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളിൽ 100 മയക്കുമരുന്ന് കേസുകൾ രജിസ്‌റ്റർ ചെയ്‌തു. 110 പേരെ അറസ്‌റ്റ് ചെയ്‌തു. 243.38ഗ്രാം വരുന്ന വൻ മയക്കുമരുന്ന് വേട്ടയും നടന്നിരുന്നു. പിന്നാലെ നിരവധിപ്പേർ മയക്കുമരുന്നായ എംഡിഎംഎയുമായി അറസ്‌റ്റിലായി.
കൂടുതൽ എംഡിഎംഎ മയക്കുമരുന്ന് കേരളത്തിൽ എത്തിയതായാണ് പൊലീസിന്‍റെ നിഗമനം. മയക്കുമരുന്ന് എത്തുന്നത് തടയാൻ പരിശോധന കർശനമാക്കുമെന്ന് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.
പരിശോധന ശക്തമാക്കിയതോടെ പുത്തൻ വഴികള്‍