കോട്ടയം :മയക്കുമരുന്ന് മാഫിയക്ക് സാമ്പത്തിക സഹായം നല്‍കുന്ന യുവാവ് അറസ്റ്റില്‍. കൈപ്പുഴ സ്വദേശിയായ മൊസാര്‍ട്ടാണ് (22) പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സെക്കന്ദരാബാദിലെ ബഞ്ചാരഹില്‍സില്‍ നിന്ന് ഇയാളെ അറസ്റ്റുചെയ്‌തത്. ഇയാളെ സെക്കന്ദരാബാദില്‍ നിന്ന് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ഒക്‌ടോബര്‍ 9ന് തലയോലപ്പറമ്പില്‍ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് സംഘത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് മൊസാര്‍ട്ടാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.