ജയ്‌പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ ഡോക്ടർ ദമ്പതികളെ വെടിവെച്ചു കൊന്നു. കാളി ബാഗ്‌ചി പ്രദേശത്താണ് സംഭവം. ബൈക്കിൽ എത്തിയ രണ്ടുപേർ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി വെടിയുതിർക്കുകയായിരുന്നു. ഡോ.സുധീപ് ഗുപ്‌ത, ഭാര്യ ഡോ.സീമ ഗുപ്‌ത എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഭരത്പൂർ സിറ്റി സർക്കിൾ ഓഫിസർ സതീഷ് വർമ അറിയിച്ചു.
രാജസ്ഥാനിൽ നടുറോഡിൽ ഡോക്ടർ ദമ്പതികളെ വെടിവെച്ചു കൊന്നു - Dr. Sudeep Gupta
ബൈക്കിൽ എത്തിയ രണ്ടുപേർ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി പോയിന്‍റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു. ഡോ.സുധീപ് ഗുപ്‌ത, ഭാര്യ ഡോ.സീമ ഗുപ്‌ത എന്നിവരാണ് കൊല്ലപ്പെട്ടത്.
രാജസ്ഥാനിൽ നടുറോഡിൽ ഡോക്ടർ ദമ്പതികളെ വെടിവെച്ചു കൊന്നു
Also Read:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
2019ൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട പകപോക്കലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയം. 2019ൽ ഡോ.സുധീപ് ഗുപ്‌തയുടെ അമ്മയ്‌ക്കും ഭാര്യ സീമ ഗുപ്‌തയ്‌ക്കും എതിരെ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. സുധീപ് ഗുപ്‌തയുടെ കാമുകിയെന്ന് ആരോപിച്ച് ഒരു സ്ത്രീയെയും അവരുടെ ആറുവയസുള്ള മകനെയും ചുട്ടുകൊന്നു എന്നാണ് ഇവർക്കെതിരെയുള്ള കേസ്.
Last Updated : May 29, 2021, 5:07 PM IST