ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് ഡൽഹി കോടതി തിങ്കളാഴ്‌ച ഇടക്കാല ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് സ്‌പെഷ്യൽ ജഡ്‌ജി ശൈലേന്ദ്ര മാലിക് നടിക്ക് ജാമ്യം നൽകിയത്. ഓഗസ്‌റ്റ് 31 ന് മുൻ ജഡ്‌ജി പ്രവീൺ സിംഗ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിച്ച് നടിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസ്: നടി ജാക്വിലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം - national news
50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് സ്‌പെഷ്യൽ ജഡ്‌ജി ശൈലേന്ദ്ര മാലിക് നടിക്ക് ജാമ്യം നൽകിയത്. കേസിന്‍റെ കൂടുതൽ വാദം ഒക്‌ടോബർ 22 ലേക്ക് മാറ്റിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസ്: നടി ജാക്വിലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം
പിന്നീട് മൂന്നു തവണ സമൻസ് അയക്കുകയും ജാക്വിലിന്‍റെ മൊഴി ഇഡി രേഖപ്പെടുത്തുകയും ചെയ്‌തു. മൊഴിയിൽ 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖറിൽ നിന്ന് ആഢംബര കാറുകളും മറ്റു വിലകൂടിയ സമ്മാനങ്ങളും സ്വീകരിച്ചതായി താരം സമ്മതിച്ചു. ഇതേ തുടർന്ന് ഇഡിയുടെ അനുബന്ധ കുറ്റപത്രത്തിൽ ജാക്വിലിനെ കേസിൽ പ്രതിയായി ചേർത്തിരുന്നു.
നിലവിൽ കേസിന്‍റെ കൂടുതൽ വാദം ഒക്‌ടോബർ 22 ലേക്ക് മാറ്റിയിട്ടുണ്ട്.