കൊല്ലം: 13 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ കവരുകയും ചെയ്‌ത കേസിലെ പ്രതി പിടിയിൽ. ആയൂർ ഇളമാട് സ്വദേശി ഷെഹീനെ(24) ആണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തത്.പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. പെൺകുട്ടിയുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചുവരുകയായിരുന്നു.
13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ - പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ
പെൺകുട്ടിയുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചുവരികയായിരുന്നു.
13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ
ഇതിനിടെ ഇയാൾ പെൺകുട്ടിയുടെ സ്വർണമാലയും കൈക്കലാക്കി. മാല കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷെഹീൻ പിടിയിലായത്. ഇയാൾക്കെതിരെ സമാനമായ നിരവധി കേസുകൾ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.