എറണാകുളം: യുവാവിനെ സംഘം ചേർന്ന് തട്ടികൊണ്ടുപോയി മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി അറസ്‌റ്റിൽ. ഏലൂർ തായങ്കരി വീട്ടിൽ അലൻ മോറിസാണ് കളമശേരി പൊലീസിന്‍റെ പിടിയിലായത്. കളമശ്ശേരി എസ്.എച്ച്.ഒ പി.ആർ സന്തോഷിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
യുവാവിനെ തട്ടികൊണ്ടുപോയി മൊബൈൽ ഫോൺ കവർന്നു; പ്രതി അറസ്‌റ്റിൽ - vattekkunnam nidhin
ജൂൺ ആറിന് വട്ടേക്കുന്നം സ്വദേശിയായ നിഥിനെ ഇടപ്പള്ളി ഭാഗത്ത് വെച്ചാണ് അലന്‍റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.
യുവാവിനെ തട്ടികൊണ്ടുപോയി മൊബൈൽ ഫോൺ കവർന്നു; പ്രതി അറസ്‌റ്റിൽ
ജൂൺ ആറിന് വട്ടേക്കുന്നം സ്വദേശിയായ നിഥിനെ ഇടപ്പള്ളി ഭാഗത്ത് വെച്ചാണ് അലന്‍റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. സംഘം നിഥിനെ കുസാറ്റിന്‍റെ സമീപത്തുള്ള ഒഴിഞ്ഞ പാടശേഖരത്തും അടുത്തുള്ള വാടകവീടിന്‍റെ മുറിയിൽവെച്ചും മാരകമായി ദേഹോപദ്രവമേൽപിച്ചു. തുടർന്ന് ഭീഷണിപ്പെടുത്തിയാണ് മൊബൈൽ ഫോൺ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.