കേരളം

kerala

ETV Bharat / crime

വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപം; പ്രതി പിടിയിൽ - വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപം

വീടിനു സമീപത്തെ വഴിയിലൂടെ നടക്കുന്നതിലുള്ള വിരോധം കാരണമാണ് പ്രതി സന്തോഷ്‌ സാഗർ വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചത്.

Defendant arrested for insulting by calling caste name  insulting by calling caste name  വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപം  പത്തനംതിട്ടയിൽ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച പ്രതി പിടിയിൽ
വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപം; പ്രതി പിടിയിൽ

By

Published : Mar 11, 2022, 12:48 PM IST

പത്തനംതിട്ട:പട്ടികജാതിയിൽപ്പെട്ട വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും, കല്ലെടുത്ത് എറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്‌ത കേസിലെ പ്രതികളിലൊരാൾ പിടിയിൽ. അടൂർ പെരിങ്ങനാട് മേലൂട് സന്തോഷ്‌ ഭവനിൽ സന്തോഷ്‌ സാഗറിനെയാണ് (35) അടൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ വർഷം നവംബർ 19നാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയുടെ വീടിന് സമീപമുള്ള വഴി വീട്ടമ്മയും കുടുംബവും നടക്കാൻ ഉപയോഗിക്കുന്നതിലുള്ള വിരോധമാണ് അധിക്ഷേപത്തിലും അതിക്രമത്തിലും കലാശിച്ചത്.

ALSO READ:അമ്മയ്‌ക്കൊപ്പം നടന്നുപോയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 60കാരൻ അറസ്റ്റിൽ

തുടർന്ന് പൊലീസ് കേസെടുത്തെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അടൂർ ഡി.വൈ.എസ്.പി ആർ. ബിനുവിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

For All Latest Updates

ABOUT THE AUTHOR

...view details