പാലക്കാട്:ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയാളെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി ജയപ്രകാശിനെയാണ്(40) അറസ്‌റ്റ് ചെയ്‌തത്. 2021 ഡിസംബർ 21നാണ് ഇയാള്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.
മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വധ ഭീഷണി: യുവാവ് അറസ്‌റ്റിൽ - സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധ ഭീഷമി മുഴക്കിയതിന് ഒരാള്‍ പാലക്കാട് അറസ്റ്റില്‍
പാലക്കാട് എലപ്പുള്ളി തേനാരി മണിയഞ്ചേരി ജയപ്രകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വധ ഭീഷണി: യുവാവ് അറസ്‌റ്റിൽ
കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒളിവിലിരിക്കുന്ന സമയത്തും എലപ്പുള്ളിയിലെ സിപിഐഎം പ്രവർത്തകർക്കെതിരെ വധഭീഷണി മുഴക്കി. പ്രതി നാട്ടിലെത്തിയതറിഞ്ഞ കസബ പൊലീസ് ഇയാളെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്‌തത്.
ALSO READ:വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക്: തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി അബ്ദുറഹ്‌മാൻ