കോട്ടയം :കോട്ടയത്ത് സബ് രജിസ്ട്രാർ ഓഫിസിന് സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ ഗണേഷാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടുദിവസത്തോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നു.
കോട്ടയത്ത് ഓടയിൽ രണ്ടുദിവസം പഴക്കമുള്ള മൃതദേഹം - സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ ഓടയിൽ മൃതദേഹം
കലുങ്കിൽ ഇരിക്കുന്നതിനിടെ പിന്നിലേയ്ക്കുമറിഞ്ഞുവീണ് മരണം സംഭവിച്ചതാകാമെന്നാണ് പൊലീസ് നിഗമനം
കോട്ടയത്ത് ഓടയിൽ രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
ഇന്ന് (20-7-2022) രാവിലെ ഓടയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് പരിശോധന നടത്തിയത്. വനിതാസെല്ലിലെ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഓടയിൽ മൃതദേഹം കണ്ടെത്തിയത്.
സ്ഥിരമായി മദ്യപിക്കുന്ന ഗണേഷ് മദ്യപിച്ച് അവിടെയുള്ള കലുങ്കിൽ ഇരിക്കുന്നതിനിടെ പിന്നിലേയ്ക്ക് മറിഞ്ഞുവീണ് മരണം സംഭവിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.