കേരളം

kerala

ETV Bharat / crime

കുന്നംകുളത്ത് അമ്മയെ കൊന്ന മകൾ അച്ഛനെയും കൊല്ലാൻ ശ്രമിച്ചു, കൊലപാതകം സ്വത്ത് കൈക്കലാക്കാൻ

തൃശൂർ കുന്നംകുളം കീഴൂരിലാണ് സ്വത്ത് കൈക്കലാക്കാൻ മകൾ കൊലപാതകം നടത്തിയത്. അച്ഛനേയും അമ്മയേയും കൊല്ലാനായി ചായയിൽ കീടനാശിനി ചേർത്ത് നൽകുകയായിരുന്നു. എന്നാൽ രുചി വ്യത്യാസം തോന്നിയതോടെ അച്ഛൻ ചന്ദ്രൻ ചായ കുടിച്ചില്ല.

കുന്നംകുളം കൊലപാതകം  അമ്മയെ കൊന്ന മകൾ  മകൾ അച്ഛനെയും കൊല്ലാൻ ശ്രമിച്ചു  കൊലപാതകം സ്വത്ത് കൈക്കലാക്കാൻ  തൃശൂർ  കീഴൂരിൽ  രുഗ്മണി  കാക്കത്തുരുത്ത് സ്വദേശി  KUNNAMKULAM MURDER  THRISSUR  DAUGHTER KILLED MOTHER  TRIED TO KILL FATHER  കൊലപാതകം  കീടനാശിനി
കുന്നംകുളം കൊലപാതകം; അമ്മയെ കൊന്ന മകൾ അച്ഛനെയും കൊല്ലാൻ ശ്രമിച്ചു, കൊലപാതകം സ്വത്ത് കൈക്കലാക്കാൻ

By

Published : Aug 25, 2022, 10:29 AM IST

തൃശൂർ: തൃശൂർ കുന്നംകുളം കീഴൂരിൽ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ മകൾ ഇന്ദുലേഖ അച്ഛനെയും കൊലപ്പെടുത്താൻ ശ്രമിച്ചു. കിഴൂർ കാക്കത്തുരുത്ത് സ്വദേശി ചന്ദ്രന്‍റെ ഭാര്യ രുഗ്മണിയെയാണ് (57) മകൾ കൊലപ്പെടുത്തിയത്. സ്വത്ത് കൈക്കലാക്കാനാണ് കൊലപാതകമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അച്ഛനേയും അമ്മയേയും കൊല്ലാനായി ചായയിൽ കീടനാശിനി ചേർത്ത് നൽകുകയായിരുന്നു. എന്നാൽ രുചി വ്യത്യാസം തോന്നിയതോടെ അച്ഛൻ ചന്ദ്രൻ ചായ കുടിച്ചില്ല. എന്നാൽ ചായ കുടിച്ച അമ്മ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

കൊന്നത് കടം തീർക്കാൻ: സംഭവത്തിൽ ഇന്ദുലേഖയെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് അവശനിലയിലായ രുഗ്മിണിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇന്ദുലേഖ തന്നെയാണ് രുഗ്മണിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

ഭക്ഷ്യവിഷബാധയേറ്റുവെന്നായിരുന്നു പറഞ്ഞിരുന്നത്. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ പരിശോധനയില്‍ കരളില്‍ നീര്‍ക്കെട്ട് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിദഗ്‌ധ ചികിത്സയ്ക്ക് കുന്നംകുളത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുന്നത്.

തൃശൂരിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തുകയായിരുന്നു. 23ന് രാവിലെ ആറരയോടെയാണ് രുഗ്മണിയുടെ മരണം. തുര്‍ന്ന് തൃശൂര്‍ ഗവ മെഡിക്കല്‍ കോളജിലെ പോസ്‌റ്റുമോര്‍ട്ടത്തില്‍ എലിവിഷത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്.

മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പിതാവ് ചന്ദ്രന്‍ തന്നെയാണ് സംശയം പൊലീസിനോട് പറഞ്ഞത്. ഒടുവില്‍ പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഭക്ഷണത്തില്‍ ഗുളികകള്‍ കലര്‍ത്തി നല്‍കാറുണ്ടെന്നും മകൾ മൊഴി നൽകി.

കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന ഇന്ദുലേഖ സ്വത്ത് ആവശ്യപ്പെട്ട് അമ്മയോട് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് നല്‍കാന്‍ അമ്മ തയാറാകാതെ വന്നതോടെയാണ് കൊലപാതകത്തിനുള്ള കരുക്കള്‍ നീക്കിയത്. എട്ട് ലക്ഷം രൂപയുടെ കടം ഇന്ദുലേഖയ്ക്കുണ്ട്.

ഇത് വീട്ടാനായി പിതാവിന്‍റെ പേരിലുള്ള 14 സെന്‍റ് സ്ഥലവും വീട് പണയപ്പെടുത്താനായിരുന്നു ശ്രമം. ഇതിന് അമ്മ സമ്മതിക്കാതെ വരുമെന്നതാണ് കൊലപാതകത്തിന് കാരണം. ശരീരത്തെ ബാധിക്കുന്ന വിഷം ഏതൊക്കെയെന്ന് ഫോണില്‍ ഇന്ദുലേഖ സേര്‍ച്ച് ചെയ്‌തതിന്‍റെ ഹിസ്‌റ്ററിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രനും രുഗ്മണിക്കും ഇന്ദുലേഖയെ കൂടാതെ മറ്റൊരു മകളുണ്ട്.

Read more:സ്വത്ത് തര്‍ക്കം ; തൃശൂരില്‍ വിഷം നല്‍കി അമ്മയെ കൊന്ന മകള്‍ പിടിയില്‍

ABOUT THE AUTHOR

...view details