മലപ്പുറം : അനധികൃതമായി കടത്താന്‍ ശ്രമിച്ച 1,80,50000 രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം വളാഞ്ചേരിയില്‍ വ്യാഴാഴ്‌ച വൈകീട്ട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്.
സംഭവത്തില്‍ എറണാകുളത്ത് താമസിക്കുന്ന പൂനെ സ്വദേശികളായ ദമ്പതികളെ പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.