കോഴിക്കോട്: വളയത്ത് രണ്ട് നാടൻ ബോംബുകളും വെടിമരുന്നും കണ്ടെത്തി. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുയ്തേരിയിൽ നിന്നാണ് ബോംബുകളും വെടിമരുന്നും കണ്ടെത്തിയത്. കുയ്തേരി കൈരളി വായന ശാലക്ക് സമീപത്തെ കുടിവെള്ളപൈപ്പിനുള്ളിൽ പ്ലാസ്റ്റിക്ക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകളും വെടി മരുന്നും.
കോഴിക്കോട് നാടൻ ബോംബുകളും വെടിമരുന്നും കണ്ടെത്തി - ബോംബുകളും വെടിമരുന്നും കണ്ടെത്തി
കുയ്തേരി കൈരളി വായന ശാലക്ക് സമീപത്തെ കുടിവെള്ള പൈപ്പിനുള്ളിൽ പ്ലാസ്റ്റിക്ക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകളും വെടി മരുന്നും.
കോഴിക്കോട് നാടൻ ബോംബുകളും വെടിമരുന്നും കണ്ടെത്തി
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വളയം പൊലീസ് നടത്തിയ പരിശോധന നടത്തിയത്. തുടർന്ന് നാദാപുരത്ത് നിന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയിലെത്തിച്ച് നിർവീര്യമാക്കി. കഴിഞ്ഞ രണ്ടാഴ്ച്ചയിലധികമായി കുയ്തേരി മേഖലയിൽ രാത്രികാല സ്ഫോടനങ്ങൾ പതിവായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു