ശ്രീനഗർ: ജമ്മുവിലെ സഞ്ജവാനിൽ ഹെറോയിനും കള്ളനോട്ടുമായി രണ്ടുപേർ പിടിയിൽ. മുഹമ്മദ് അസ്ലം, റാഷിദ് അലി എന്നിവരാണ് പിടിയിലായത്. 8.5 ഗ്രാം ഹെറോയിനും 47,800 രൂപയുടെ 158 കള്ളനോട്ടുകളുമാണ് ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തിയത്. സഞ്ജവാനിൽ പൊലീസിന്‍റെ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ഹെറോയിനും കള്ളനോട്ടുമായി ജമ്മുവിൽ രണ്ടുപേർ പിടിയിൽ - heroin
8.5 ഗ്രാം ഹെറോയിനും 47,800 രൂപയുടെ 158 കള്ളനോട്ടുകളുമാണ് ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തിയത്.
ഹെറോയിനും കള്ളനോട്ടുമായി ജമ്മുവിൽ രണ്ടുപേർ പിടിയിൽ
മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്‌തു നിയമം, ഐപിസി എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. പിടിയിലായ മുഹമ്മദ് അസ്ലമിനെതിരെ കൊലപാതക ശ്രമത്തിനുൾപ്പടെ നിരവധി കേസുകൾ നിലവിലുണ്ട്. കള്ളനോട്ട് കേസിൽ റാഷിദ് അലി 2018ലും പൊലീസ് പിടിയിലായിരുന്നു.
Last Updated : Apr 8, 2021, 10:42 PM IST