ബെംഗളൂരു :റോഡ് മുറിച്ചുകടക്കുകയായിരുന്നയാളെ ഇടിച്ചിട്ട ശേഷം കണ്ടെയ്‌നര്‍ ലോറി നിര്‍ത്താതെ പോയി. ബെംഗളൂരുവിലെ കല്യാണ നഗറില്‍ നവംബർ 11ന് രാത്രി 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്തുതന്നെ കാല്‍നടയാത്രികന്‍ മരണപ്പെട്ടു.
കാല്‍നടയാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി കണ്ടെയ്‌നര്‍ ലോറി ; തെരച്ചില്‍ ഊർജിതമാക്കി പൊലീസ്, അപകടദൃശ്യം പുറത്ത് - ട്രാഫിക് പൊലീസ്
ബെംഗളൂരുവിലെ കല്യാണ നഗറില്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി കണ്ടെയ്‌നര്‍ ലോറി. അപകടത്തിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്
റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാല്‍നടയാത്രക്കാരനെ കണ്ടെയ്‌നര്‍ ലോറി ഇടിച്ചത്. വാഹനം ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്നാലെ എത്തിയ കാറിലെ യാത്രക്കാരാണ് അപകട ദൃശ്യം പകര്‍ത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട്, തിരിച്ചറിയാത്ത വാഹനത്തിനും ഡ്രൈവര്‍ക്കുമെതിരെ ബനസവാഡി ട്രാഫിക് പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. കാല്‍നടയാത്രക്കാരന്‍റെ മരണത്തിനിടയാക്കിയ വാഹനത്തിനായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചയാള്‍ ബിപി കുമാര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.