കേരളം

kerala

ETV Bharat / crime

കയറിപ്പിടിച്ചു, അരകിലോമീറ്ററോളം വലിച്ചിഴച്ചു; കോളജ്‌ വിദ്യാർഥിനിക്ക് നേരെ അതിക്രമം, ഓട്ടോ ഡ്രൈവർ പിടിയിൽ - അരകിലോമീറ്ററോളം വലിച്ചിഴച്ചു

മഹാരാഷ്‌ട്രയിലെ താനെയിലാണ് കോളജിലേക്ക് പോകുന്നതിനിടിയിൽ വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഉപദ്രവിച്ചത്.

maharashtra  thane  thane molesting case  college girl molested and dragged by auto driver  താനെ  മഹാരാഷ്‌ട്ര  ഓട്ടോറിക്ഷ ഡ്രൈവര്‍  കയറിപ്പിടിച്ചു  അരകിലോമീറ്ററോളം വലിച്ചിഴച്ചു  വിദ്യാർഥിനിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം
കയറിപ്പിടിച്ചു, അരകിലോമീറ്ററോളം വലിച്ചിഴച്ചു; കോളജ്‌ വിദ്യാർഥിനിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം

By

Published : Oct 15, 2022, 3:54 PM IST

Updated : Oct 15, 2022, 8:02 PM IST

താനെ(മഹാരാഷ്‌ട്ര): കോളജിലേക്ക് പോകുന്നതിനായി വഴിയരികിൽ നിന്ന വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷ ഡ്രൈവര്‍ കയറിപ്പിടിച്ചു. മഹാരാഷ്‌ട്രയിലെ താനെയിലാണ് സംഭവം. വിദ്യാര്‍ഥിനിയെ അരകിലോമീറ്ററോളം ദൂരം വലിച്ചിഴച്ച ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു.

കയറിപ്പിടിച്ചു, അരകിലോമീറ്ററോളം വലിച്ചിഴച്ചു; കോളജ്‌ വിദ്യാർഥിനിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം

ഇന്നലെ(14.10.2022) രാവിലെ ഏഴ് മണിക്കാണ് സംഭവം. കോളജിലേക്ക് പോകുന്നതിനായി വിദ്യാര്‍ഥിനി, താനെ സ്‌റ്റേഷൻ റോഡ് പരിസരത്ത് ബസ്‌ കാത്തുനിൽക്കുകയായിരുന്നു. അവിടെയെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ യുവതിയോട് മോശമായി പെരുമാറി. ഇതിനെതിരെ യുവതി ചോദ്യം ചെയ്‌തതോടെ പ്രകോപിതനായ ഡ്രൈവര്‍ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് ഞെരിക്കുകയും ഓട്ടോയിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ കൈയിൽ പിടിച്ച് ഓട്ടോയുമായി കടന്നുകളയാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഓട്ടോറിക്ഷ ഡ്രൈവര്‍ വിദ്യാർഥിനിയെ ഉപദ്രവിക്കുന്നതും റോഡിലൂടെ വലിച്ചിഴക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടി. ഇയാളെ നേവി മുംബൈയിൽ നിന്നാണ് പൊലീസ്‌ പിടികൂടിയത്.

Last Updated : Oct 15, 2022, 8:02 PM IST

ABOUT THE AUTHOR

...view details