തിരുവനന്തപുരം : ഗുണ്ടാസംഘാംഗങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ യുവാവിന്‍റെ കാൽപ്പാദം വെട്ടിമാറ്റി. ആറ്റുകാൽ പാടശേരി സ്വദേശി ശരത്തിനാണ് ഗുരുതരമായി വെട്ടേറ്റത്. ശരത്തിന്‍റെ വലത് കാല്‍പാദമാണ് വെട്ടിമാറ്റിയത്. ഒരേ സംഘത്തിൽപ്പെട്ട മൂന്നുപേർ തമ്മിലുണ്ടായ കുടിപ്പകയാണ് ആക്രമണത്തിന് വഴിവച്ചത്.
ആറ്റുകാൽ പരിസരത്ത് ഒരു വാഹനം തകർത്തതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ കുറച്ചുനാളുകളായി തർക്കം നടന്നുവരികയായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ശരത്തിനെതിരായ ആക്രമണം. ബിജു, ശിവൻ എന്നിവർ ചേർന്നാണ് ശരത്തിനെ ആക്രമിച്ചത്.