കോഴിക്കോട് : തമിഴ്നാട്ടിൽ നിന്നുള്ള അതീവ അക്രമകാരികളായ കുറുവ മോഷണസംഘം കോഴിക്കോട് എത്തിയത് സ്ഥിരീകരിച്ച് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ്. ഇവരുടെ സാന്നിധ്യമുണ്ടെന്ന് കരുതുന്ന രണ്ട് കേസുകൾ എലത്തൂർ സ്റ്റേഷൻ പരിധിയിൽ ഉണ്ടായിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പാലക്കാട്ട് പിടിയിലായവരെ ഈ കേസുകളിൽ പ്രതിചേർത്തിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു.
കുറുവ മോഷണസംഘം കോഴിക്കോട്, അതീവ അക്രമികള്‍ ; ജാഗ്രത വേണമെന്ന് കമ്മിഷണർ - സിറ്റി പൊലീസ് കമ്മീഷണർ
അതീവ അക്രമകാരികളാണ് കുറുവ സംഘമെങ്കിലും അത്തരത്തിൽ അക്രമം നടത്തി കവർച്ച നടത്തിയത് നഗരത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല
ജാഗ്രത; കുറുവ മോഷണസംഘം കോഴിക്കോട് എത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ
Also Read: മഴക്കെടുതി: സംസ്ഥാനത്ത് മരണം 27; കൊക്കയാറിലെ തിരച്ചില്‍ അവസാനിപ്പിച്ചു
അതീവ അക്രമകാരികളാണ് കുറുവ സംഘമെങ്കിലും അത്തരത്തിൽ അക്രമം നടത്തി കവർച്ച നടത്തിയത് ഇതുവരെ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ, എലത്തൂർ സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഇവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ജനങ്ങൾ അതീവ ജാഗ്രതപാലിക്കണമെന്നും കോടാലി, തൂമ്പ പോലുള്ളവ വീടിന് പുറത്തുവയ്ക്കാതെ സൂക്ഷിക്കണമെന്നും എ.വി ജോർജ് പറഞ്ഞു.