കേരളം

kerala

ETV Bharat / crime

വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; യൂബർ ഓട്ടോ ഡ്രൈവർ അറസ്‌റ്റിൽ - യൂബർ

ചെന്നൈയിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യൂബർ ഓട്ടോ ഡ്രൈവർ പാലവാക്കം സ്വദേശി സെൽവം ഗോതാണ്ഡമാണ് അറസ്‌റ്റിലായത്.

Chennai  Uber auto driver  Uber  sexually assaults journalism student  driver sexually assaults student  Uber auto driver arrested  Uber auto driver sexually assaults student  tamilnadu  സെൽവം ഗോതാണ്ഡം  പാലവാക്കം  ചെന്നൈ  തമിഴ്‌നാട്  വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം  യൂബർ ഓട്ടോ ഡ്രൈവർ അറസ്‌റ്റിൽ  യൂബർ  ലൈംഗികാതിക്രമം
വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; യൂബർ ഓട്ടോ ഡ്രൈവർ അറസ്‌റ്റിൽ

By

Published : Sep 28, 2022, 1:28 PM IST

ചെന്നൈ (തമിഴ്‌നാട്): ചെന്നൈയിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യൂബർ ഓട്ടോ ഡ്രൈവർ അറസ്‌റ്റിൽ. പാലവാക്കം സ്വദേശി സെൽവം ഗോതാണ്ഡം (40) ആണ് അറസ്‌റ്റിലായത്. ഞായറാഴ്‌ച (25.09.2022) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

സുഹൃത്തിനൊപ്പം നഗരത്തിലെത്തിയ ശേഷം തിരികെ ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് അതിക്രമം നടന്നതെന്ന് ജേർണലിസം വിദ്യാർഥിയായ പെൺകുട്ടി പറഞ്ഞു. വിദ്യാർഥി സംഭവം ട്വീറ്റ് ചെയ്‌തതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ഓട്ടോയിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ഇയാൾ മോശമായി പെരുമാറിയതെന്നും വിദ്യാർഥി ട്വിറ്ററിൽ വെളിപ്പെടുത്തി.

'ഞാനും സുഹൃത്തും ഹോട്ടലിലേക്ക് മടങ്ങുമ്പോൾ ആണ് സംഭവം. ഹോട്ടലിന് മുന്നില്‍ വാഹനം നിര്‍ത്തി യുവതി ഇറങ്ങിയതോടെ ഓട്ടോ ഡ്രൈവർ കയറിപ്പിടിക്കുകയായിരുന്നു. പേടിച്ച് ഞാൻ നിലവിളിച്ചപ്പോൾ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു', യൂബർ യാത്രയുടെ വിവരങ്ങളടക്കം തമിഴ്‌നാട് പൊലീസിനെ ടാഗ് ചെയ്‌തു കൊണ്ടാണ് പെൺകുട്ടി ട്വീറ്റ് പങ്കുവച്ചത്.

ആദ്യം പൊലീസിൽ വിവരം അറിയിച്ചപ്പോൾ പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് വിദ്യാർഥി ആരോപിച്ചു. എന്നാൽ ട്വീറ്റ് പോസ്‌റ്റ് ചെയ്‌ത് മിനിറ്റുകൾക്കുള്ളിൽ പൊലീസ് എത്തിയതായി വിദ്യാർഥി പറഞ്ഞു.

ABOUT THE AUTHOR

...view details