കേരളം

kerala

ETV Bharat / crime

പ്രണയാഭ്യർഥന നിരസിച്ചു ; യുവാവ് വിദ്യാർഥിനിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്നു - college student in front of a moving train

ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാർഥിനിയായ സത്യ (22) ആണ് കൊല്ലപ്പെട്ടത്

Student pushed to death in front of train  Chennai  പ്രണയാഭ്യർഥന നിരസിച്ചു  ചെന്നൈ  തമിഴ്‌നാട്  ചെന്നൈ സെന്‍റ് തോമസ് മൗണ്ട് റെയില്‍വേ  in front of a moving train  college student in front of a moving train  moving train
പ്രണയാഭ്യർഥന നിരസിച്ചു; വിദ്യാർഥിനിയെ യുവാവ് ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു

By

Published : Oct 13, 2022, 8:31 PM IST

ചെന്നൈ(തമിഴ്‌നാട്) : പ്രണയാഭ്യർഥന നിരസിച്ചതിന് കോളജ് വിദ്യാർഥിനിയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ചെന്നൈ സെന്‍റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ചെന്നൈയിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനി സത്യ (22) ആണ് കൊല്ലപ്പെട്ടത്.

ആദമ്പാക്കം സ്വദേശി സതീഷ് എന്ന യുവാവാണ് പെൺകുട്ടിയെ തള്ളിയിട്ട്‌ കൊലപ്പെടുത്തിയത്. ശേഷം യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി യുവാവ് സത്യയുടെ പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇന്ന്(13-10-2022) ഉച്ചയ്ക്ക് കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനായി സത്യ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ സതീഷ് പിന്‍തുടരുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനിൽവച്ച് ഇരുവരും സംസാരിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായതായാണ് വിവരം.

തർക്കത്തിനിടെ പാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് യുവാവ് സത്യയെ തള്ളിയിടുകയായിരുന്നു. റെയിൽവേ പൊലീസ് എത്തും മുന്നേതന്നെ സതീഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

ABOUT THE AUTHOR

...view details