എറണാകുളം:നടൻ ധർമജൻ ബോൽഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. ധർമജന്‍റെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനമായ ധർമൂസ് ഫിഷിന്‍റെ ഫ്രാഞ്ചൈസി വാഗ്‌ദാനം ചെയ്‌ത് 43 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് കേസ്. ധർമജൻ ബോൾഗാട്ടി ഉൾപ്പെടെ 11 പേരെ പ്രതിയാക്കിയാണ് എഫ്ഐആർ.
നടൻ ധർമജനെതിരെ കേസെടുത്ത് പൊലീസ്: 43 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ആലിയാര്‍ ആണ് പരാതിക്കാരൻ
ധർമ്മജൻ ബോൽഗാട്ടിക്കെതിരെ സാമ്പത്തിക വഞ്ചനാ പരാതി
മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ആലിയാര്‍ ആണ് പരാതിക്കാരൻ. 2019ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. കരാർ ഒപ്പിട്ട ശേഷം ആറുമാസത്തോളം വില്പനക്കായി മീനുകൾ എത്തിച്ചു. എന്നാൽ 2020 മാർച്ച് മുതൽ കരാർ വ്യവസ്ഥകൾ ലംഘിച്ച് വിതരണം നിർത്തിയെന്നാണ് ആരോപണം.