കേരളം

kerala

ETV Bharat / crime

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുടെ ഓഫിസിലേക്ക് ഭീഷണി കോളുകള്‍ ; സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്

മകര സംക്രാന്തി ആഘോഷിക്കാനായി മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിലാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. ഇതിനിടെയാണ് അദ്ദേഹത്തിന്‍റെ ഓഫിസിലേക്ക് ഭീഷണി കോളുകള്‍ വന്നത്. അജ്ഞാതര്‍ പണം ആവശ്യപ്പെട്ടെന്നും വധഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്

Central Minister Nitin Gadkari  Nitin Gadkari office got threatening calls  Central Transport Minister  Nitin Gadkari office in Nagpur  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി  നിതിന്‍ ഗഡ്‌കരിയുടെ ഓഫീസിലേക്ക് ഭീഷണി  മന്ത്രിയുടെയും ഓഫീസിന്‍റെയും സുരക്ഷ  മകര സംക്രാന്തി  മഹാരാഷ്‌ട്ര  കേന്ദ്ര ഗതാഗത മന്ത്രി  നിതിൻ ഗഡ്‌കരിയുടെ നാഗ്പൂരിലെ ഓഫീസ്  ഗ്രേറ്റർ നോയിഡയില്‍ നടന്ന ഓട്ടോ എക്‌സ്‌
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുടെ ഓഫീസിലേക്ക് ഭീഷണി കോളുകള്‍

By

Published : Jan 14, 2023, 3:49 PM IST

നാഗ്‌പൂര്‍ (മഹാരാഷ്‌ട്ര) :കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുടെ ഓഫിസിലേക്ക് ഭീഷണി കോളുകള്‍. നിതിൻ ഗഡ്‌കരിയുടെ നാഗ്‌പൂരിലെ ഓഫിസിലേക്ക് ശനിയാഴ്‌ച രാവിലെ 11.30 നും 11.40 നും ഇടയിലാണ് മൂന്ന് ഭീഷണി കോളുകള്‍ എത്തിയത്.അജ്ഞാതര്‍ പണം ആവശ്യപ്പെട്ടെന്നും വധഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതോടെ അദ്ദേഹത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. മന്ത്രിയുടെ ഓഫിസിലും ഗഡ്‌കരിയുടേതായി ഇന്ന് നടക്കാനിരിക്കുന്ന പരിപാടികളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. കോള്‍ ഡാറ്റ റെക്കോഡ്‌സ് ശേഖരിച്ചെന്നും ഇത് മുന്‍നിര്‍ത്തി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണെന്നും നാഗ്‌പൂർ ഡിസിപി രാഹുൽ മദനെ പറഞ്ഞു.

ഭീഷണി കോളുകള്‍ എത്തിയതോടെ മന്ത്രിയുടെ ഓഫിസ് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. മകര സംക്രാന്തി ആഘോഷത്തിനായി മന്ത്രി നിലവില്‍ നാഗ്‌പൂരിലാണുള്ളത്. കഴിഞ്ഞദിവസം ഗ്രേറ്റർ നോയിഡയില്‍ നടന്ന ഓട്ടോ എക്‌സ്‌പോ 2023 അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തിരുന്നു.

നിലവില്‍ 7.5 ലക്ഷം കോടിയുടെ ഓട്ടോമൊബൈൽ വ്യവസായം വിപണിയില്‍ 50 ലക്ഷം കോടി രൂപയായി വികസിപ്പിച്ച് ആഗോളതലത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോമൊബൈൽ നിർമാതാക്കളാകാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തില്‍ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details