പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഡി.വൈ.എഫ്.ഐ പുതുനഗരം മേഖല കമ്മിറ്റി സെക്രട്ടറി യു.എ.മൺസൂർ, പ്രസിഡന്റ് അശ്വിൻ അനന്തകൃഷ്ണൻ തുടങ്ങിയവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതുനഗരം പൊലീസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. പൊലീസ് ഔദ്യോഗികമായി പുറത്തിറക്കുന്ന ലുക്ക് ഔട്ട് നോട്ടീസിന് സമാനമായ രീതിയില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐയുടെ പരാതിയില്‍ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് - മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
പൊലീസ് ഔദ്യോഗികമായി പുറത്തിറക്കുന്ന ലുക്ക് ഔട്ട് നോട്ടീസിന് സമാനമായി മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച യൂത്ത് വീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
സമൂഹത്തിൽ ലഹളയുണ്ടാക്കുക, അപകീർത്തിപ്പെടുത്തുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
also read:സ്വര്‍ണ വ്യാപാരിയുടെ പണം കവര്‍ന്ന പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്