സിക്കാർ (രാജസ്ഥാൻ) : യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ രാജസ്ഥാനിൽ മന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്. സൈനിക ക്ഷേമ സഹമന്ത്രിയും ഉദയ്‌പൂർവതി എംഎൽഎയുമായ രാജേന്ദ്ര സിങ് ഗുധക്കെതിരെയാണ് കേസെടുത്തത്. മന്ത്രി തന്നെ തട്ടിക്കൊണ്ടുപോയി ബ്ലാങ്ക് ചെക്ക് കൈക്കലാക്കാൻ ശ്രമിച്ചു എന്ന യുവാവിന്‍റെ പരാതിയിലാണ് കേസെടുത്തത്.
യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന് പരാതി ; രാജസ്ഥാനിൽ മന്ത്രിക്കെതിരെ കേസ് - രാജേന്ദ്ര സിങ് ഗുധ
രാജസ്ഥാനിലെ സൈനിക ക്ഷേമ സഹമന്ത്രി രാജേന്ദ്ര സിങ് ഗുധക്കെതിരെയാണ് യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയിൽ കേസെടുത്തത്
![യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന് പരാതി ; രാജസ്ഥാനിൽ മന്ത്രിക്കെതിരെ കേസ് Rajendra Singh Gudha Case filed for Minister Rajendra Singh Gudha मंत्री राजेंद्र सिंह गुढ़ा पर केस दर्ज kidnapping ward punch in Sikar Minister Rajendra Singh Gudha in Sikar मंत्री गुढ़ा पर किडनैप करने का केस दर्ज उदयपुरवाटी विधायक राजेंद्र सिंह गुढ़ा Etv Bharat Rajasthan Rajasthan Hindi News Sikar Latest News राज्य मंत्री राजेंद्र सिंह गुढ़ा രാജസ്ഥാനിൽ മന്ത്രിക്കെതിരെ കേസ് രാജേന്ദ്ര സിങ് ഗുധ ദുർഗ സിങ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17661675-thumbnail-4x3-kk.jpg)
രാജേന്ദ്ര സിങ് ഗുധ
രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ കക്രാനയിൽ നിന്നുള്ള പഞ്ചായത്ത് അംഗമാണ് പരാതിക്കാരനായ ദുർഗ സിങ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകലും ഭീഷണിയുമെന്ന് പൊലീസ് പറഞ്ഞു. 15 ദിവസം മുൻപ് മന്ത്രി തന്നെ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് ആരോപിച്ചു.
2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥിയായി വിജയിച്ചെങ്കിലും പിന്നീട് കോൺഗ്രസിൽ ചേർന്ന ആറ് എംഎൽഎമാരിൽ ഒരാളാണ് രാജേന്ദ്ര സിങ് ഗുധ.