കണ്ണൂർ: വിദ്യാർഥിനിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസില്‍ പോക്സോ ചുമത്തപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകന്‍ ഒളിവില്‍. വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസിൽ വികെ നിധീഷ് (32)നെതിരെയാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം പെൺകുട്ടിയെ വിളക്കോട് ഗവ. യുപി സ്‌കൂളിനടുത്തേക്ക് പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ആദിവാസി ബാലികയെ പീഡിപ്പിച്ചു, പോക്സോ ചുമത്തപ്പെട്ട യുവാവ് ഒളിവില്‍ - പേരാവൂർ police
വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസിൽ വികെ നിധീഷിനെതിരെയാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്.
ആദിവാസി ബാലികയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്
Also Read:കണ്ണൂര്‍ പുന്നോലില്‍ സ്‌കൂളിന് സമീപത്ത് ആയുധങ്ങൾ കണ്ടെത്തി
പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയിലാണ് പോക്സോ നിയമപ്രകാരവും എസ്‌സി-എസ്‌ടി വകുപ്പുകൾ പ്രകാരവും കേസെടുത്തത്. യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പേരാവൂർ ഡിവൈഎസ്‌പി ടിപി ജേക്കബിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.